ആലപ്പുഴ: ദമ്പതികളുടെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമണം. പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കല്ലുപുരക്കല്‍ വീട്ടില്‍ ആര്യ- രാജേഷ് ദമ്പതികളുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. സമീപത്തെ ആള്‍ത്താമസമില്ലാത്ത പറമ്പില്‍ തമ്പടിച്ചിരുന്ന സാമൂഹ്യവിരുദ്ധര്‍ വീടിന് നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദമ്പതികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

Read more: മത്സ്യക്കച്ചവടക്കാരന് കൊവിഡ്; മാവേലിക്കരയിൽ കനത്ത ജാഗ്രത

അക്രമികള്‍ ഇരുമ്പ് ദണ്ഡും മാരകായുധങ്ങളുമായി എത്തി രാജേഷിനെയും തടയാന്‍ ശ്രമിക്കവേ സഹോദരന്‍ ജയേഷിനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ആക്രമണമെന്ന് രാജേഷ് പറഞ്ഞു. സംഭവത്തില്‍ പുന്നപ്ര പൊലീസ് കേസെടുത്തു. 

Read more: പൂയംകുട്ടിയിൽ കിണറ്റിൽ വീണ ആനയെ രക്ഷിച്ചു, ബൈക്ക് ചവിട്ടിക്കൂട്ടി ഓടുന്ന കൊമ്പൻ - വീഡിയോ