ഭൂമിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും കൈമാറ്റവും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞിരിക്കുകയാണ് പാലക്കാട് ജില്ലാ കലക്ട‍ർ. മൂപ്പിൽ നിയരുടെ അവകാശികൾ 575 ഏക്കർ ഭൂമി വിൽപ്പന നടത്തിയതിനെ തുടർന്ന് ലഭിച്ച് പരാതിയെ തുടർന്നാണ് നടപടി.

പാലക്കാട്: അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ, ഭൂപരിഷ്കരണ നിയമം ലംഘിച്ച് മൂപ്പിൽ നായർ കുടുംബത്തിന് ഭൂമി പതിച്ചു നൽകുന്ന സംഭവത്തിൽ കലക്ടറുടെ ഇടപെടൽ. പാലക്കാട് മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിലുള്ള ഭൂമി രജിസ്ട്രേഷൻ കലക്ടർ തടഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും കൈമാറ്റവും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞിരിക്കുകയാണ്. കോട്ടത്തറ വില്ലേജിൽ മണ്ണാർക്കാട് മൂപ്പിൽ നിയരുടെ അവകാശികൾ 575 ഏക്കർ ഭൂമി വിൽപ്പന നടത്തിയതിനെ തുടർന്ന് ലഭിച്ച് പരാതിയെ തുടർന്നാണ് നടപടി. മൂപ്പിൽ നായർ കുടുംബത്തിൻറെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന കണ്ടെത്തൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. കൂടുതൽ കൈമാറ്റവും പത്ത് ഏക്കര്‍ വീതമുള്ളതാണ്. അട്ടപ്പാടി, തമിഴ്നാട് സ്വദേശികളുടെ പേരിലാണ് ഭൂമി പതിച്ചത്.