67 വയസുള്ള പുഷ്പാവതിയാണ് മരിച്ചത്. ഇവരുടെ മുറിയിൽ പിടിവലി നടന്നതിന്റെ അടയാളങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.

കാസർകോട്: കാസർകോട് കുംബഡാജെയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനില‌യിൽ കണ്ടെത്തി. 67 വയസുള്ള പുഷ്പാവതിയാണ് മരിച്ചത്. ഇവരുടെ മുറിയിൽ പിടിവലി നടന്നതിന്റെ അടയാളങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. പുഷ്പാവതിയുടെ മുഖത്ത് മാന്തിയ പാടുകളും ദുരൂഹത വർദ്ധിപ്പിക്കുന്നു. പുഷ്പാവതിയുടെ കഴുത്തിലുണ്ടായിരുന്ന കരിമണി മാല കാണാനില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

YouTube video player