കണ്ണൂർ കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിച്ച പതിനാലുകാരനെ പോലീസ് പിടികൂടി. ഭണ്ഡാരം തുറക്കാൻ കഴിയാത്തതിനെ തുടർന്ന് മൂന്ന് ചാക്ക് തേങ്ങയുമായാണ് കുട്ടി കടന്നുകളഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വീട് വിട്ടിറങ്ങിയ കുട്ടിയെ പോലീസ് കണ്ടെത്തിയത്.

കണ്ണൂർ: കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂന്ന് ചാക്ക് തേങ്ങയുമായി മുങ്ങിയ പതിനാലുകാരനെ പോലീസ് കണ്ടെത്തി. പഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്.

പുലർച്ചെ 1.30-ഓടെ ക്ഷേത്രത്തിലെത്തിയ കുട്ടി ആദ്യം ഭണ്ഡാരത്തിന് അടുത്തെത്തി പൂട്ട് തുറക്കാൻ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഭണ്ഡാരം തുറക്കാൻ സാധിക്കാതെ വന്നതോടെ അവിടെ നിന്ന് മാറിയ കുട്ടി, ചടങ്ങുകൾക്കായി ക്ഷേത്ര വളപ്പിൽ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങയെടുത്ത് കടന്നുകളയുകയായിരുന്നു. ആ വഴി വന്ന ഓട്ടോറിക്ഷയിലാണ് തേങ്ങ കടത്തിയത്.

സംഭവത്തിന് ശേഷം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് സമീപ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ പതിനാലുകാരനാണെന്ന് വ്യക്തമായത്. തുടർന്ന് കുട്ടിയെ പോലീസ് കണ്ടെത്തി. വീട് വിട്ടിറങ്ങിയ സമയം സമീപത്തുനിന്ന് ഒരു സൈക്കിളും ഫോണും കുട്ടി മോഷ്ടിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.