Asianet News MalayalamAsianet News Malayalam

കടം വാങ്ങിയത് 500 രൂപ, തിരികെ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, വാക്കത്തിക്ക് വെട്ടിക്കൊല്ലാൻ ശ്രമം; അറസ്റ്റിൽ

 കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമം, മധ്യവയസ്‌കന്‍ അറസ്റ്റില്‍

Attempt to kill the person who asked to return the borrowed amount  middle aged man arrested
Author
First Published May 22, 2024, 9:24 PM IST

സുല്‍ത്താന്‍ബത്തേരി: കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

കിടങ്ങനാട് കല്ലൂര്‍കുന്ന് കാട്ടുനായ്ക്ക കോളനിയിലെ രാജു(42)വിനെയാണ് എസ്ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മെയ് 13ന് രാത്രി പത്ത് മണിയോടെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. 

കോളനിയിലെ 55 കാരനായ മാരന്‍ രാജുവിന് 500 രൂപ കടമായി നല്‍കിയിരുന്നു. ഈ തുക ഇദ്ദേഹം തിരികെ ചോദിച്ചതിലുള്ള വിരോധത്തില്‍ രാജു മാരനെ തടഞ്ഞുവെച്ച് വാക്കത്തി കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. എന്നാല്‍ മാരന്‍ ഒഴിഞ്ഞുമാറിയത് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പറയുന്നു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, നഗ്നചിത്രം പ്രചരിപ്പിച്ചു; പിടിച്ചെങ്കിലും ചാടിപ്പോയി, തപ്പിയെടുത്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios