വാഹനപരിശോധന നടത്താനായി റോഡരികിൽ കാത്ത് നിന്ന വനിതാ എസ്ഐയെ ഷെറിൽ കടന്നുപിടിക്കുകയായിരുന്നു...
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തി വനിതാ എസ്‌ഐയെ (Woman SI) കടന്നു പിടിച്ച യുവാവിനെ സാഹസികമായി പിടികൂടി. വനിതാ എസ്‌ഐ തന്നെയാണ് ഇയാളെ ജീപ്പിൽ പിന്തുടർന്ന് പിടികൂടിയത്. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) കോഴിക്കോട് (Kozhikode) മെഡിക്കല്‍ കോളേജ് പൊലീസ് (Meical College Police) അറസ്റ്റ് (Arrest) ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മാവൂർ റോഡിൽ വെള്ളിപറമ്പ് ആറാം മൈലിനു സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
വാഹനപരിശോധന നടത്താനായി റോഡരികിൽ കാത്ത് നിന്ന വനിതാ എസ്ഐയെ ഷെറിൽ കടന്നുപിടിച്ചു. റോഡിൽ പൊലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്ഐയുടെ സമീപത്ത് എത്തി കടന്നുപിടിക്കുകയുമായിരുന്നു. തുടർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിത എസ്ഐ ഉടൻതന്നെ ജീപ്പിൽ പിന്തുടർന്ന് ഒരു കിലോമീറ്ററിനപ്പുറം വെച്ച് ഷെറിലിനെ പിടികൂടി.
ബൈക്കിന് കുറുകെ പൊലീസ് ജീപ്പ് നിർത്തിയാണ് ഷെറിലിനെ പിടികൂടിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ
മെഡിക്കല്‍ കോളജ് സിഐ എം.എല്‍.ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഷെറിൽ മുമ്പ് അബ്കാരി കേസില്‍ പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഷെറിലിനെ റിമാന്‍ഡ് ചെയ്തു.
