Asianet News MalayalamAsianet News Malayalam

പിടിച്ചെടുത്ത പലഹാരങ്ങളിലെ നിര്‍മ്മാണ തിയതി കണ്ട് അമ്പരന്ന് നഗരസഭാ അധികൃതര്‍

പലഹാര നിര്‍മ്മാണ കേന്ദ്രത്തില്‍ ആകസ്മികമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ കേട് പാട് സംഭവിച്ച പലഹാര നിര്‍മ്മാണ യൂണിറ്റില്‍ വില്‍പനയ്ക്കായി പാക്കറ്റിലാക്കി സാധനങ്ങള്‍ സൂക്ഷിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

attingal corporation breaks attempt to bring food products with fake manufacturing date to market
Author
Attingal, First Published May 22, 2020, 11:42 PM IST

ആറ്റിങ്ങല്‍: ആരോഗ്യ വിഭാഗം പിടിച്ചെടുത്ത 20 ചാക്ക് പലഹാരം കണ്ട് അമ്പരന്ന് ആറ്റിങ്ങല്‍ നഗരസഭ. പലഹാരം നിര്‍മ്മിച്ച ശേഷം ഒരാഴ്ചയ്ക്ക് ശേഷമുള്ള തിയതി രേഖപ്പെടുത്തി വില്‍പ്പനയ്ക്ക് വച്ചതാണ് നഗരസഭയെ അമ്പരപ്പിച്ചത്. മെയ് 26 ന് നിര്‍മ്മാണ തിയതി രേഖപ്പെടുത്തിയ പലഹാരങ്ങള്‍ മെയ് 20ന് പിടിച്ചെടുത്തതോടെയാണ് കള്ളി പൊളിഞ്ഞത്. ഇവയുടെ യഥാര്‍ത്ഥ നിര്‍മ്മാണ തിയതി ഇനിയും വ്യക്തമല്ല

വലിയകുന്ന് താലൂക്ക് ആശുപത്രി സബ്സെന്‍ററിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇതിന് അടുത്തുള്ള പലഹാര നിര്‍മ്മാണ കേന്ദ്രത്തില്‍ ആകസ്മികമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ കേട് പാട് സംഭവിച്ച പലഹാര നിര്‍മ്മാണ യൂണിറ്റില്‍ വില്‍പനയ്ക്കായി പാക്കറ്റിലാക്കി സാധനങ്ങള്‍ സൂക്ഷിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച പലഹാര നിര്‍മ്മാണ യൂണിറ്റിന്‍റെ ലൈസന്‍സ് റദ്ദാക്കി. ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് നഗരസഭാ ആരോദ്യവിഭാദം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വലിയ രീതിയില്‍ തെറ്റായ നിര്‍മ്മാണ തീയതിയുമായി പലഹാരങ്ങളഅ‍ എത്തിക്കാനുള്ള ശ്രമമാണ് നഗരസഭയുടെ ഇടപെടലിനെ തുടര്‍ന്ന് പാളിയത്. നഗരസഭയിലെ സമാനമായ മറ്റ് യൂണിറ്റുകളിലും പരിശോധന ഒരുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതരുള്ളത്. 

Follow Us:
Download App:
  • android
  • ios