ആരോരുമില്ലാത്ത വൃദ്ധരായ മാതാപിതാക്കള്‍ക്ക് അഗസ്ത്യന്‍ ചേട്ടന്‍റെ വീട് ഗാന്ധിഭവന്‍ തുറന്നുനല്‍കിയതോടെ ഒറ്റയാനായി ജീവിച്ച അഗസ്ത്യന്‍ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . മൂന്നുപേരൊഴിച്ച് എല്ലാവരും അഗസ്ത്യന്‍ ചേട്ടന്‍റെ സമപ്രായക്കാരാണ്. 

കാസര്‍ഗോഡ്: വെള്ളരിക്കുണ്ട് മങ്കയത്തെ കുടിപ്പാറ അഗസ്ത്യൻ ചേട്ടൻ (68)ഇനിമുതൽ ഒറ്റയ്ക്കല്ല, കൂടപിറപ്പുകളായി പന്ത്രണ്ട് പേരാണ് അഗസ്ത്യന്‍റെ ജീവിതത്തിലേക്കെത്തിയിരിക്കുന്നത്. വെള്ളരിക്കുണ്ടുകാര്‍ ഒറ്റയാന്‍ എന്ന് സ്നേഹത്തോടെ വിളിക്കുന്ന അഗസ്ത്യന്‍ ചേട്ടന്‍ തന്റെ പേരിലുള്ള 89 സെന്റ്‌ സ്ഥലവും അതിലെ ഇരുനില വീടും കൊല്ലം പത്തനാപുരം ആസ്ഥാനമായ ഗാന്ധി ഭവന്റെ പേരിൽ എഴുതി നല്‍കുകയായിരുന്നു. നാലുമാസം മുൻപ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ മുന്‍പാകെ നിറഞ്ഞ സദസ്സിലാണ് പ്രമാണം ഒപ്പിട്ടുനൽകിയത്. 

ആരോരുമില്ലാത്ത വൃദ്ധരായ മാതാപിതാക്കള്‍ക്ക് അഗസ്ത്യന്‍ ചേട്ടന്‍റെ വീട് ഗാന്ധിഭവന്‍ തുറന്നുനല്‍കിയതോടെ ഒറ്റയാനായി ജീവിച്ച അഗസ്ത്യന്‍ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . മൂന്നുപേരൊഴിച്ച് എല്ലാവരും അഗസ്ത്യന്‍ ചേട്ടന്‍റെ സമപ്രായക്കാരാണ്. 1988 ലാണ് തിരുവല്ല സ്വദേശിനിയായ ഭാര്യയുമായി അഗസ്ത്യന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞത്. 1994 ല്‍ തൊടുപുഴ സ്വദേശിയായ അഗസ്ത്യന്‍ കാസര്‍ഗോട്ടേക്ക് വണ്ടികയറി. മറ്റൊരു വിവാഹത്തിന് തയ്യാറാകാതെ ഒറ്റയാനായി ജീവിതം തുടരുകയായിരുന്നു അഗസ്ത്യന്‍. ഗാന്ധി ഭവന്റെ പൂർണ്ണ നിയന്ത്രത്തിലുള്ളതാണ് അഗസ്ത്യൻ ചേട്ടന്റെ വീട്ടിലെ ലൗ ആൻഡ്‌ കെയർ എന്നസ്ഥാപനം.ഗാന്ധി ഭവന്റെ വെള്ളരിക്കുണ്ടിലെ ലൗ ആന്റ് കെയർ സ്ഥാപനത്തിന് പഞ്ചായത്തിന്റെയും പാലിയേറ്റിവിന്റെയും സഹായങ്ങളും ലഭിക്കും.