താമരശ്ശേരി കുടുക്കിൽ - ഉമ്മരം ലിങ്ക് റോഡിൽ വൈകീട്ട് 6 മണിക്കായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. താമരശ്ശേരി കുടുക്കിൽ ഉമ്മരത്താണ് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. താമരശ്ശേരി വാടിക്കൽ ലത്തീഫ് (58) ഈങ്ങാപ്പുഴ പൂലോട് ഫിദ (15), ഫാസില (38), സയാൻ (9), ഫാരിസ (40), ഫൈഹ (12) എന്നിവർക്കാണ് പരിക്കേറ്റത്. താമരശ്ശേരി കുടുക്കിൽ - ഉമ്മരം ലിങ്ക് റോഡിൽ വൈകീട്ട് 6 മണിക്കായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. സ്ഥലത്ത് പൊലീസെത്തി പരിശോധനകൾ നടന്നുവരികയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്നിരിക്കാൻ പറ്റിയില്ല, ഭക്ഷണത്തിന് പോയപ്പോൾ ഓടിച്ചു; 'ചോക്ലേറ്റി'ലെ ദുരനുഭവം പറഞ്ഞ് മനോജ് ​ഗിന്നസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം