കോഴിക്കോട് ഡൗൺ സിൻഡ്രോം ബാധിച്ച ആറാം ക്ലാസുകാരിയെ 2022 മുതൽ പീഡിപ്പിച്ചുവന്ന ഓട്ടോ ഡ്രൈവറായ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിടെ പ്രതിയുടെ ഫോണിൽ നിന്ന് അബദ്ധത്തിൽ പോയ ഒരു കോൾ ആണ് കേസിൽ നിർണ്ണായകമായത്. 

കോഴിക്കോട്: ഡൗണ്‍ സിന്‍ഡ്രോം അസുഖം ബാധിച്ച വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറായ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ആറാം ക്ലാസുകാരിയെ ഇയാള്‍ 2022 മുതല്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ സ്ഥിരമായി ഓട്ടോയില്‍ സ്‌കൂളില്‍ വിട്ടിരുന്നത് ഇയാളായിരുന്നു. ഓട്ടോയില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കുന്നതിനിടെ ഇയാളുടെ ഫോണില്‍ നിന്നും കോണ്ടാക്ട് ലിസ്റ്റിലുള്ള ഒരാള്‍ക്ക് കോള്‍ പോയതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്. ഫോണിലൂടെ കുട്ടിയുടെ കരച്ചില്‍ കേട്ട ഇയാള്‍ സംഭവം സ്‌കൂള്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പോലീസില്‍ ബന്ധപ്പെടുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.