അരയങ്കോട് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

കോഴിക്കോട്: ഓട്ടോ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. മാവൂര്‍ പാറമ്മല്‍ പാലശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫ്(50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. അബ്ദുല്‍ ലത്തീഫ് യാത്രക്കാരുമായി പോയി മടങ്ങിവരികയായിരുന്നു. എന്നാല്‍ മാവൂര്‍ സൗത്ത് അരയങ്കോട് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.