ഓട്ടോ പാർക്ക് ചെയ്യുന്നതിൽ ഉണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. മോഹനൻ നായരുടെ പല്ല് അരുൺ അടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തേയും ഇരുവരും വഴക്കിട്ടിരുന്നു.
തിരുവനന്തപുരം: ബാലരാമപുരത്ത് ഓട്ടോ പാർക്കിങിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഡ്രൈവർമാർ തമ്മിലടിച്ചു. ടേൺ തെറ്റിച്ച് ഓട്ടോ പാർക്ക് ചെയ്തതിലാണ് തർക്കം തുടങ്ങിയത്. പനയറക്കുന്ന് ഓട്ടോ സ്റ്റാന്‍റിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അന്തിയൂർ സ്വദേശി മോഹനൻ നായരെ മർദിച്ച കേസിൽ കാവിൻപുറം ചരലുവിള പുത്തൻ വീട്ടിൽ അരുൺ രാജ് (32) ആണ് അറസ്റ്റിലായത്. ഓട്ടോ പാർക്ക് ചെയ്യുന്നതിൽ ഉണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.
മോഹനൻ നായരുടെ പല്ല് അരുൺ അടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഓട്ടോയുടെ പാർക്കിങ് സംബന്ധിച്ചു ഇരുവരും തർക്കം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും തർക്കത്തിലേക്കെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


