കാര്യമ്പാടി-മാനിക്കുനി റോഡില്‍ പുളിങ്കണ്ടി എസ്റ്റേറ്റിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. 

കല്‍പ്പറ്റ: മീനങ്ങാടിക്ക് സമീപം മാനിക്കുനിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവര്‍ മരിച്ചു. മാനിക്കുനിയില്‍ അങ്ങാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായ മനോഹരന്‍ (അപ്പുട്ടന്‍-52) ആണ് മരിച്ചത്. കാര്യമ്പാടി-മാനിക്കുനി റോഡില്‍ പുളിങ്കണ്ടി എസ്റ്റേറ്റിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരെ വിട്ട് തിരികെ വരുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. ഓടിക്കൂടി സമീപവാസികള്‍ മനോഹരനെ പുറത്തെടുത്ത് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

YouTube video player