പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നിലഗുരുതരമാണ്.
പാലക്കാട് : ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേ൪ക്ക് പരിക്ക്. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് കുമരംപത്തൂരിലാണ് അപകടം. ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് ഓട്ടോ മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നിലഗുരുതരമാണ്.
കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കോട്ടോപ്പാടം സ്വദേശി ഷെരീഫിനാണ് പരിക്ക് പറ്റിയത്.പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ആര്യമ്പാവിൽ 10.30 ഓടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റയാളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.