ഓട്ടോറിക്ഷയിൽ കയറാൻ ചെന്ന സൈമൺ റോഡ് താമസക്കാരിയായ ശ്രീകുമാരി വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറുന്നതിനിടെ ഓട്ടോ അപ്രതീക്ഷിതമായി മുന്നോട്ട് എടുക്കുകയും നില തെറ്റി വീഴുകയുമായിരുന്നു. ഇവരുടെ കൈതട്ടി മറ്റൊരാളും ബൈക്കും നിലത്ത് വീണു.

തിരുവനന്തപുരം: അപ്രതീക്ഷിതമായി ഓട്ടോ മുന്നോട്ടെടുത്തപ്പോൾ റോഡിൽ വീണ വീട്ടമ്മയെ മധ്യവയസ്കൻ നടുവിന് ചവുട്ടി വീഴ്ത്തി. വെള്ളനാട് ജഗ്ഷനിൽ ആണ് സംഭവം നടന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഓട്ടോറിക്ഷയിൽ കയറാൻ ചെന്ന സൈമൺ റോഡ് താമസക്കാരിയായ ശ്രീകുമാരി വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറുന്നതിനിടെ ഓട്ടോ അപ്രതീക്ഷിതമായി മുന്നോട്ട് എടുക്കുകയും നില തെറ്റി വീഴുകയുമായിരുന്നു. ഇവരുടെ കൈതട്ടി മറ്റൊരാളും ബൈക്കും നിലത്ത് വീണു. നിലത്ത് വീണ വഴിയാത്രക്കാരനായ മധ്യവയസ്കൻ ചാടി എണീറ്റ് ഓട്ടോയിൽ കയറുകയായിരുന്ന വനിതയെ നടുവിന് ചവിട്ടി തള്ളി ഇടുക ആയിരുന്നു.

സംഭവം കണ്ട് ഓടിക്കൂടിയവരെല്ലാം ചേർന്ന് ഇയാളെ തടഞ്ഞു വയ്ക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇയാളെ ആര്യനാട് പൊലീസിന് കൈമാറുകയും ചെയ്തു. വീട്ടമ്മ മകൾക്ക് ബിരിയാണി വാങ്ങാനാണ് വെള്ളനാട് എത്തിയത്.സംഭവത്തിൽ പരിക്കേറ്റ ശ്രീകുമാരി വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി.