പോത്തൻകോട് സ്കൂള്‍ വിദ്യാർത്ഥികളെ കയറ്റികൊണ്ടുവന്ന ഓട്ടോ  ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു. ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സ്കൂള്‍ വിദ്യാർത്ഥികളെ കയറ്റികൊണ്ടുവന്ന ഓട്ടോ മറിഞ്ഞ് അപകടം. 10 വിദ്യാർത്ഥികളെ നിറച്ചുകൊണ്ടുവന്ന ഓട്ടോ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോയിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികള്‍ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. സംഭവത്തിൽ പോത്തോൻകോട് പൊലീസ് കേസെടുത്തു. പോത്തൻകോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്. 

അല്ലു അർജുന്‍റെ അറസ്റ്റ്; തിരക്കിട്ട നീക്കവുമായി പൊലീസ്, തടിച്ചുകൂടി ആരാധകർ, അറസ്റ്റിനെ എതിർത്ത് ബിആര്‍എസ്

പരീക്ഷ കഴിഞ്ഞ് നടന്നുപോകുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്


YouTube video player