മാന്നാർ കുട്ടംപേരൂർ മുട്ടേൽ വല്ലവനക്കാട്ടിൽ ലാലു എബ്രഹാമിന്റെ(65) മൃതദേഹം പരുമലയിൽ നിന്നും ചെങ്ങന്നൂർ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാനായി കൊണ്ടു പോവുകയായിരുന്നു.
മാന്നാർ: മൃതദേഹവുമായി പോയ ആബുംലൻസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം മൃതദേഹം വഴിയരികിൽ കിടക്കേണ്ടി വന്നു. മാന്നാർ കുട്ടംപേരൂർ മുട്ടേൽ വല്ലവനക്കാട്ടിൽ ലാലു എബ്രഹാമിന്റെ(65) മൃതദേഹം പരുമലയിൽ നിന്നും ചെങ്ങന്നൂർ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാനായി കൊണ്ടു പോവുകയായിരുന്നു.
മാന്നാർ-ചെങ്ങന്നൂർ സംസ്ഥാന പാതയിൽ ബുധനൂർ കിഴക്കുവെച്ചാണ് ആംബുലൻസ് അപകടത്തിൽ പെട്ടത്. ആംബുലൻസിന്റെ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് മുൻവശത്തെ ഇടതുഭാഗത്തുള്ള ടയർ ഊരിപ്പോവുകയും റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അംബുലൻസ് ഡ്രൈവർ പരുമല മാലിപ്പറമ്പിൽ സുനിലി(30)ന് കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹത്തിനൊപ്പം ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. മറ്റൊരു അബുലൻസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Read more: മുറിക്കുന്നതിനിടെ മരം മറുവശത്തേക്ക് വീണു, വീടിനു സമീപം നോക്കിനിന്ന 12വയസുകാരന് ദാരുണാന്ത്യം
അതേസമയം, ടോറസിന് സൈഡ് കൊടുത്ത കാര്‍ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് കാര്‍ യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി. എടത്വ-തായങ്കരി റൂട്ടില്‍ എടത്വ പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് 5.45 -നായിരുന്നു അപകടം. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചമ്പക്കുളത്തുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങവേ എടത്വ പൊലീസ് സ്റ്റേഷന് സമീപത്തു വെച്ച് ടോറസിന് സൈഡ് കൊടുത്തതാണ് കാര്‍ കുഴിയിലേക്ക് മറിയാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.
ടോറസിന്റെ ശക്തമായ വെളിച്ചം കണ്ണില്‍ പതിച്ചതാണ് കുഴി കാണാന്‍ കഴിയാഞ്ഞതെന്ന് കാര്‍ ഉടമ പറഞ്ഞു. കാറിന്റെ മുന്‍വശവും ഇടത് വശവും തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ എടത്വ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോണ്‍സണ്‍, മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കാറില്‍ കുടുങ്ങിയവരെ പുറത്ത് എത്തിച്ചു.
