നാടൊന്നായി പ്രാര്‍ഥിച്ചിട്ടും സഹായ വാഗ്ദാനങ്ങളൊഴുകിയിട്ടും ഫാത്തിമ മോളുടെ ജീവന്‍ രക്ഷിക്കാനായില്ല. വേദനയില്ലാത്ത ലോകത്തേക്ക് ആ കുരുന്ന് യാത്രയായി. ക്യാന്‍സര്‍ ബാധിച്ച് കരള്‍ അമിതമായി വളരുന്ന ഹിപ്പറ്റൊ ബ്ലാസ്റ്റോമ എന്ന അപൂര്‍വ രോഗത്തിനടിമപ്പെട്ട ഒന്നര വയസ്സുകാരി ഫാത്തിമമോള്‍ മുലപ്പാല്‍ പോലും കുടിക്കാനാകാതെ വേദന തിന്ന് കഴിയുകയായിരുന്നു.
ആലപ്പുഴ: നാടൊന്നായി പ്രാര്‍ഥിച്ചിട്ടും സഹായ വാഗ്ദാനങ്ങളൊഴുകിയിട്ടും ഫാത്തിമ മോളുടെ ജീവന്‍ രക്ഷിക്കാനായില്ല. വേദനയില്ലാത്ത ലോകത്തേക്ക് ആ കുരുന്ന് യാത്രയായി.
ക്യാന്‍സര്‍ ബാധിച്ച് കരള്‍ അമിതമായി വളരുന്ന ഹിപ്പറ്റൊ ബ്ലാസ്റ്റോമ എന്ന അപൂര്‍വ രോഗത്തിനടിമപ്പെട്ട ഒന്നര വയസ്സുകാരി ഫാത്തിമമോള്‍ മുലപ്പാല്‍ പോലും കുടിക്കാനാകാതെ വേദന തിന്ന് കഴിയുകയായിരുന്നു.
ഇതിനിടെ ആറ് തവണ കീമോതെറാപ്പിയും നടത്തി. ദരിദ്രകുടുംബത്തില്‍ പെട്ട മുല്ലാത്ത് വളപ്പ് ഷജീര്‍-സുറുമി ദമ്പതികള്‍ മകളുടെ ചികിത്സക്കായി ഏറെ വിഷമിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ നാട്ടിലും വിദേശത്തുമുള്ള നിരവധി പേര്‍ സഹായവാഗ്ദാനവുമായി രംഗത്ത് വന്നെങ്കിലും അതൊന്നും സ്വീകരിക്കാന്‍ നില്‍ക്കാതെ ഫാത്തിമമോള്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയാകുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു ഫാത്തിമമോളുടെ അന്ത്യം.
