ഇന്നലെ കോട്ടയത്ത് മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ടോറസ് ലോറിയിടിച്ച് മരിച്ചിരുന്നു

ആലപ്പുഴ: ടോറസ് ഇടിച്ച് ആലപ്പുഴ എടത്വായിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. എടത്വാ ചങ്ങങ്കരി മുരളീസദനത്തിൽ മുരളിധരൻ നായരുടെ മകൾ മഞ്ജുമോൾ ആണ് മരിച്ചത്. രാവിലെ 11-ന് നീരേറ്റുപുറം ക്ഷേത്രത്തിനു സമീപമാണ് അപകടം. പൊടിയാടി സ്വകാര്യ ബാങ്കിൽ അകൗണ്ടന്‍റായി ജോലി നോക്കുന്ന മഞ്ജുമോൾ ഓഫീസിലേക്ക് പോകവെയാണ് അപകടം നടന്നത്. അമിത വേഗതയിൽ എത്തിയ ടോറസ് സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് മഞ്ജുമോൾ പിൻ ചക്രത്തിനടിയിൽ പെടുകയായിരുന്നു.

മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ കോട്ടയത്ത് ലോറിയിടിച്ച് മരിച്ചു; മകൻ ആശുപത്രിയിൽ

സംസ്ഥാനത്ത് ടോറസ് ലോറിയിടിച്ച് മൂന്ന് ദിവസത്തിനിടെ നാലാം മരണമാണ് സംഭവിച്ചത്. ഇന്നലെ കോട്ടയത്ത് മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ലോറിയിടിച്ച് ദാരുണമായി മരിച്ചിരുന്നു. കോട്ടയം മീനടം സ്വദേശിനി ഷൈനി ( 48 ) ആണ് അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി ഇടിച്ച് മരിച്ചത്. പാമ്പാടി എട്ടാം മൈലിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം സംഭവിച്ചത്. വിവാഹത്തിന് വസ്ത്രമെടുക്കാനായി മകന്‍റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചതും അമ്മ മരിച്ചകും. മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് വസ്ത്രം വാങ്ങാനായി ഇറങ്ങിയതും ദാരുണ അപകടം സംഭവിച്ചതും. അപകടത്തിൽ പരിക്കേറ്റ മകൻ അഖിൽ സാം മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷൈനിയുടെ ഇളയമകൻ അനിൽ സാം മാത്യു ഒന്നര വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ മരിച്ചിരുന്നു.. 

കണ്ണീർ ദിനം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി അഞ്ച് വാഹനാപകടം, നിരത്തിൽ പൊലിഞ്ഞത് ആറ് ജിവനുകൾ

കഴിഞ്ഞ ദിവസം എറണാകുളം ചേരാനെല്ലൂരിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിലും രണ്ടു പേർക്ക് ജീവൻ നഷ്ടമായിരുന്നു. അമിത വേഗത്തിലെത്തിയ ടോറസ് ലോറി രണ്ട് ബൈക്കുകളിൽ ഇടക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ലിസ ആന്‍റണി, നസീബ് എന്നിവരാണ് മരിച്ചത്.