കൊച്ചി ഗാന്ധിനഗർ സ്വദേശി രതീഷ് ബാബുവിനെ കാണാനില്ലെന്ന് പരാതി. രണ്ടാം തീയതി ബാങ്കിലേക്ക് പോയ രതീഷ് തിരികെ വന്നിട്ടില്ലെന്ന് കുടുംബം പറയുന്നു.

കൊച്ചി: കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. ഗാന്ധിനഗർ സ്വദേശി രതീഷ് ബാബുവിനെ കാണാനില്ലെന്നാണ് കുടുംബം കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. രണ്ടാം തീയതി ബാങ്കിലേക്ക് പോയ രതീഷ് തിരികെ വന്നിട്ടില്ലെന്ന് കുടുംബം പറയുന്നു. പാലാരിവട്ടം എച്ച്ഡിഎഫ്സി ബാങ്കിലെ ജീവനക്കാരനാണ് രതീഷ്. കുമ്പളം പാലത്തിൽ രതീഷിന്‍റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര പൊലീസ് അന്വേഷണം നടത്തുന്നു.

YouTube video player