Asianet News MalayalamAsianet News Malayalam

ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്

 

ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്. ബാര്‍ബര്‍മാരെ അവഹേളിച്ച സിപി മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്നാണ് ബാര്‍ബേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

Barbers banned by DCC President CP Mathew
Author
Kerala, First Published Nov 10, 2021, 5:33 PM IST

ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്. ബാര്‍ബര്‍മാരെ അവഹേളിച്ച സിപി മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്നാണ് ബാര്‍ബേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

വണ്ടിപ്പെരിയാറിൽ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു സിപി മാത്യുവിന്റെ പരാമര്‍ശം. 'ഞങ്ങളെല്ലാം ചെരയ്ക്കാൻ ഇരിക്കുകയല്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.  തൊട്ടുപിന്നാലെ മുടിവെട്ടുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷൻ രംഗത്തെത്തി. 

തങ്ങളുടെ തൊഴിലിനെ അവഹേളിക്കുന്നതാണ് സിപി മാത്യുവിന്റെ പരാമര്‍ശമെന്നായിരുന്നു ആരോപണം. എപ്പോഴായാലും എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. ഞങ്ങളുടെ ജോലിയെ മോശമായാണ് അദ്ദേഹം ചിത്രീകരിച്ചത്. ഇത്രയും കാലം അന്തസായാണ് ജോലി ചെയ്യുന്നതെന്നും ബാർബർമാർ പ്രതികരിച്ചു. പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചെങ്കിലും തിരുത്താൻ തയ്യാറായില്ലെന്നും ബാര്‍ബര്‍മാര്‍ പറയുന്നു.

ചാരിയിട്ട വാതിൽ തുറന്ന് വീട് കയ്യടക്കി നായ; വീട്ടുടമയെ അകത്ത് കയറ്റാതെ വെട്ടിലാക്കിയത് മണിക്കൂറുകൾ

എന്നാൽ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് സിപി മാത്യു പറഞ്ഞു. കൊച്ചിയിലെ വഴിതടയൽ സമരം പോലെ വണ്ടിപ്പെരിയാറിലെ കോണ്ഗ്രസിന്റെ പ്രതിഷേധവും അങ്ങനെ മറ്റൊരു വിവാദത്തിന് വഴി തുറക്കുകയാണ്.
 

Follow Us:
Download App:
  • android
  • ios