പരിശീലന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സമാപന സമ്മേളനത്തില്‍ മുത്തുറ്റ് മിനി ഗ്രൂപ്പ് ബാസ്‌കറ്റ് ബാള്‍ കിറ്റ് വിതരണം നടത്തി.
മാവേലിക്കരയിലും സമീപത്തുമുള്ള അഞ്ചു സ്‌ക്കൂളുകളിലെ 70 -ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ബാസ്‌കറ്റ് ബോള്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ബിഷപ്പ് മൂര്‍ ബാസ്‌കറ്റ് ബാള്‍ അക്കാദമിയാണ് മൂന്നു മാസം നീണ്ടു നിന്ന ക്യാമ്പ് സംഘടിപ്പിച്ചത്. അന്തര്‍ദേശീയ താരങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു.
പരിശീലന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സമാപന സമ്മേളനത്തില്‍ മുത്തുറ്റ് മിനി ഗ്രൂപ്പ് ബാസ്‌കറ്റ് ബാള്‍ കിറ്റ് വിതരണം നടത്തി. സമാപന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുരളീകൃഷ്ണന്‍, തമിഴ്‌നാട് ക്യാപ്റ്റന്‍ വിനീത് രവി മാത്യു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
വനിത ഹോസ്റ്റലിലെ ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടില്‍ നടന്ന സമ്മേളനത്തില്‍ ബിഷപ്പ് മൂര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജേക്കബ് ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.
കോര്‍ഡിനേറ്റര്‍ ഡോ. പ്രദീപ് ജോണ്‍ ജോര്‍ജ്, പ്രൊഫ. ജില്‍സ് വര്‍ഗീസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡന്റ് കെ. ജി മുകുന്ദന്‍, കോച്ച് രാജ് മോഹന്‍, മുത്തുറ്റ് മിനി ഗ്രൂപ്പ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് വിപിന്‍ പി എസ്, തുടങ്ങിയവര്‍ സംസാരിച്ചു. ബാസ്‌കറ്റ് ബാള്‍ കിറ്റ് സൗത്ത് സോണ്‍ മാനേജര്‍ ശ്രീജിത് സി.യു വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. ജൂനിയര്‍ നാഷനല്‍ ബാസ്‌കറ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജയ്ക്ക് ജോണ്‍ കോശിയെ ചടങ്ങില്‍ ആദരിച്ചു.
