Asianet News MalayalamAsianet News Malayalam

തൃശ്ശൂരിൽ പന്തുകളിക്കുന്നതിനിടെ പരിക്കേറ്റ ബികോം വിദ്യാർത്ഥി മരിച്ചു

ചികിത്സയിലിരിക്കേ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. 

BCom student dies after being injured while playing foootball in Thrissur
Author
First Published Aug 11, 2024, 1:25 PM IST | Last Updated Aug 11, 2024, 1:25 PM IST

തൃശ്ശൂർ: തൃശ്ശൂരിൽ പന്തുകളിക്കിടെ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ട് മണ്ണുത്തി പെൻഷൻമൂല ടർഫിൽ കൂട്ടുകാർക്കൊപ്പം പന്ത് കളിക്കുമ്പോഴായിരുന്നു പന്ത് അടിച്ചുകൊണ്ട് പരിക്കേറ്റത്. സെന്റ് തോമസ് കോളേജ് ഒന്നാം വർഷ ബികോം വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്. ഫുട്ബോൾ കളിക്കുന്നതനിടെ പന്ത് വയറിൽ ഇടിച്ചിരുന്നു. പരിക്കേറ്റ  മാധവിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കേ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് നടക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios