നട്ടെല്ലിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയാൽ കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കാമെന്ന പ്രതീക്ഷ ചികിത്സിക്കുന്ന ഡോക്ടർമാർക്കുണ്ട്. എന്നാൽ അതിനുള്ള ചെലവാണ് പ്രശ്നം. 

തിരുവനന്തപുരം: അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ ജീവിതമാകെ തകർന്നു പോയ ഒരു ചെറുപ്പക്കാരനുണ്ട് തിരുവനന്തപുരം വെള്ളറടയിൽ. നട്ടെല്ലിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയാൽ കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കാമെന്ന പ്രതീക്ഷ ചികിത്സിക്കുന്ന ഡോക്ടർമാർക്കുണ്ട്. എന്നാൽ അതിനുള്ള ചെലവാണ് പ്രശ്നം. 

കെട്ടിടം പണി കരാറെടുത്ത് ജീവിതം കെട്ടിപ്പെടുക്കാനുള്ള ഓട്ടത്തിനിടെയാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സുരേഷിന് കാലിടറിയത്. പണി നടക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് നട്ടെല്ലൊടിഞ്ഞു. അരക്ക് താഴെ തളർന്ന് കിടപ്പിലായിട്ടിപ്പോൽ ആറ് വർഷമായി. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ കഴിയുന്നത്. വെല്ലൂരിലെ ചികിത്സക്ക് 17 ലക്ഷം രൂപ അടിയന്തിരമായിട്ട് വേണം. അതിന് യാതൊരു മാർ​ഗവുമില്ല. എന്ത് ചെയ്യണം എന്നും അറിയില്ല. എന്റെ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഞാൻ. സുരേഷ് പറഞ്ഞു 

മരുന്നിനും ചികിത്സക്കുമായി ആകെയുണ്ടായിരുന്ന അഞ്ച് സെന്റും വീടും വിറ്റു, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തുടർചികിത്സക്കുള്ള സൗകര്യം കണക്കിലെടുത്ത് മുട്ടത്തറയിലെ വാടകവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് സുരേഷും ഭാര്യ കലയും. ചികിത്സക്കും മരുന്നിനുമായി മാസം 30000 രൂപയെങ്കിലും ചിലവുണ്ട്. കാലിൽ രണ്ട് ശസ്ത്രക്രിയ കഴിഞ്ഞു. നല്ലൊരു തുക ചെലവായി. ഇനി നട്ടെല്ലിന് കൂടി ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന് ചെലവ് വരുന്ന 17 ലക്ഷത്തിന് ഇപ്പോൾ സുരേഷിന്റെയും കുടുംബത്തിന്റെയും ജീവിത പ്രതീക്ഷകളുടെ ആകെ വിലയാണ്. 


Suresh C.
A/C Number : 13250100239975
IFSC: FDRL 0001325
branch : Chembur
G Pay Number : 9037458294
Phone Pay : 9037458294

അരയ്ക്ക് താഴെ തളർന്നിട്ട് 6 വർഷം; ചികിത്സയ്ക്ക് സഹായം തേടി സുരേഷ്