തിരുവനന്തപുരം കാട്ടാക്കടയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിലായി. ആസാദ് ഹുസൈൻ എന്നയാളിൽ നിന്ന് 27 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ഇയാൾ മുൻപും സമാനമായ കേസിൽ ചെങ്ങന്നൂരിൽ നിന്ന് പിടിക്കപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപം നടത്തിയ എക്സൈസ് പരിശോധനയിലാണ് ബംഗാൾ സ്വദേശിയായ ആസാദ് ഹുസൈൻ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിപണിയിൽ വൻ വിലവരുന്ന 27 ഗ്രാം ഹെറോയിൻ എക്സൈസ് സംഘം പിടിച്ചെടുത്തു. ലഹരി ഉൽപ്പന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനായി പൊലീസ് കർശനമായ സംസ്ഥാനത്ത് പരിശോധനകളാണ് നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ചെങ്ങന്നൂരിൽ നിന്നും ഇയാളെ 50 ഹെറോയിനുമായി പിടികൂടിയിരുന്നു സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിൽപനയ്ക്കായി കൊണ്ടുവന്നതാണിത്. പത്തു വർഷമായി വിവിധ പ്രദേശങ്ങളിൽ കൂലിപ്പണി ചെയ്യുന്ന ഇയാൾ തിരുവല്ല മുത്തൂർ ഭാഗത്തായിരുന്നു താമസം. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി എക്സൈസ് അറിയിച്ചു.