കാഞ്ഞിരക്കോട് സ്വദേശി നിഷാദ് (40) ആണ് മരിച്ചത്. കുന്നംകുളം വടക്കാഞ്ചേരി പാതയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്.

തൃശൂര്‍: തൃശൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു.കാഞ്ഞിരക്കോട് സ്വദേശി നിഷാദ് (40) ആണ് മരിച്ചത്. കുന്നംകുളം വടക്കാഞ്ചേരി പാതയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബൈക്ക് പെട്ടി ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിനുശേഷം നാട്ടുകാര്‍ ചേര്‍ന്ന് നിഷാദിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ഇതിനിടെ, കോഴിക്കോട് വടകരയിൽ സ്‌കൂട്ടർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ്‌ ഷജൽ ആണ് മരിച്ചത്. ശനിയാഴ്ച രണ്ടു മണിയോടെ ആയിരുന്നു ഷജൽ ഓടിച്ച സ്‌കൂട്ടർ വടകര പുത്തൂരിൽ വെച്ച് ടെലഫോൺ പോസ്റ്റിലിടിച്ചത്. അയൽവാസിയുടെ സ്കൂട്ടറായിരുന്നു ഷജൽ ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

എടപ്പാളിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി, ദൃശ്യങ്ങള്‍ പുറത്ത്

YouTube video player