ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. വർക്കല മേൽവെട്ടൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. വർക്കലയിലേക്ക് ബൈക്കിൽ വരികയായിരുന്ന വിഷ്ണുവിന്‍റെ ബൈക്ക് നിയന്ത്രണം തെറ്റി ആദ്യം സ്കൂൾ ബസിലിടിക്കുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചുമാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്