അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം കിട്ടാതെ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. 

കണ്ണൂർ: ഇരിട്ടി വളവു പാറയിൽ ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. മാടത്തിൽ സ്വദേശി അശ്വന്താണ് മരിച്ചത്. അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം കിട്ടാതെ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. സംഭവ സ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പാലക്കാട് കോണ്‍ഗ്രസ് മദ്യം ഒഴുക്കുന്നുവെന്ന് എംബി രാജേഷ്; 'കോണ്‍ഗ്രസ് പ്രവർത്തകന്‍റെ വീട്ടിൽ സ്പിരിറ്റ്'

https://www.youtube.com/watch?v=Ko18SgceYX8