രാത്രി പത്തരയോടെ വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്തായിരുന്നു അപകടം

തൃശൂര്‍: തൃശൂർ വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ മരത്തം കോട് ചിറപ്പുറത്ത് ആശാരി വീട്ടിൽ ആനന്ദൻ, ഇയാളുടെ സഹോദര പുത്രൻ പ്രവീൺ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രണവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രക്കാരനായ എരുമപ്പെട്ടി യഹിയക്കും ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

രാത്രി പത്തരയോടെ വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്തായിരുന്നു അപകടം. എരുമപ്പെട്ടി ഭാഗത്ത് നിന്നും വരികയായിരുന്ന സ്കൂട്ടറും കുന്നംകുളത്തു നിന്നും വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചെങ്കിലും ആനന്ദൻ മരിച്ചിരുന്നു. പ്രവീണിനെ വിദഗ്ധ ചികിത്സക്കായി അമല ആശുപത്രിയിലെത്തിച്ചെങ്കിലും അല്പപസമയത്തിന് ശേഷം മരിച്ചു.

പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയെ ആലപ്പുഴയില്‍ കാണാതായി; ബോട്ടിൽ നിന്നും വീണതെന്ന് സംശയം

Kolkata doctor Death | Asianet News LIVE | Malayalam News LIVE | Wayanad Landslide