മൂവാറ്റുപുഴ വെളളൂ‍ർക്കുന്നത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ കോട്ടയം പാമ്പാടി സ്വദേശി അനന്തു ചന്ദ്രനാണ് മരിച്ചത്.

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ വെളളൂ‍ർക്കുന്നത്ത് ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോട്ടയം പാമ്പാടി സ്വദേശി അനന്തു ചന്ദ്രനാണ് മരിച്ചത്. വെള്ളൂർകുന്നം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

YouTube video player