ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷാന്റി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ഇടുക്കി: മൂവാറ്റുപുഴ - ആരക്കുഴ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഇടുക്കി പുറപ്പുഴ കുണിഞ്ഞി സ്വദശി മേമ്പിള്ളില്‍ ഷാൻറി ബോബി (36) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഷാന്റിയും, ഭര്‍ത്താവ് ബോബി എം.വൈയും രണ്ട് വയസ്സുള്ള ഇവരുടെ കുട്ടിയും സഞ്ചരിച്ച ബൈക്കാണ് പെരുമ്പല്ലൂരില്‍ അപകടത്തില്‍പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷാൻ്റിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, അപകടത്തില്‍ പരിക്കേറ്റ ബോബി ചികിത്സയില്‍ തുടരുകയാണ്. കുട്ടി പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു. കുട്ടിയുമായി ആശുപത്രിയില്‍ പോയി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

ആലപ്പുഴയിൽ കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; കളക്ഷൻ ഏജന്‍റിനെ ആക്രമിച്ചത് സഹോദരിയുടെ ഭർത്താവ്

https://www.youtube.com/watch?v=Ko18SgceYX8