ചാരുംമൂട്: ബൈക്കിൽ കാറ് ഇടിച്ചുണ്ടായ അപകടത്തിൽ  ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. താമരക്കുളം വേടരപ്ലാവ് ലക്ഷംവീട് പുത്തൻവിളയിൽ ഷാജി-പ്രസന്ന ദമ്പതികളുടെ മകൻ പ്രമോദ് (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45ന് നൂറനാട്  പണയിൽ കശുവണ്ടി ഫാക്റ്ററിക്കു സമീപത്തായിരുന്നു അപകടം.

നൂറനാട് പത്താംമൈലിൽ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പരിക്കേറ്റ പ്രമോദിനെ  നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  സ്വകാര്യ ഡെക്കേറേഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു മരിച്ച പ്രമോദ്. സൂര്യയാണ് ഭാര്യ. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.