കാറിന്റെ ചക്രം തലയിലൂടെ കയറിയിട്ടും ചിൻസ്ട്രാപ്പ് മുറുക്കി ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ അയാൾക്ക് ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞു.
മലപ്പുറം: കാറിന്റെ പിൻചക്രം കയറിയിറങ്ങിയിട്ടും പോറലുപോലുമേൽക്കാതെ യാത്രക്കാരൻ രക്ഷപ്പെട്ട വീഡിയോ പങ്കുവെച്ച് മലപ്പുറം പൊലീസ്. ഹെൽമറ്റ് കൃത്യമായി ധരിക്കുന്നതിന്റെ അവബോധമെന്ന നിലയിലാണ് വീഡിയോ പങ്കുവെച്ചത്. അപകടത്തിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചയാൾ രക്ഷപ്പെട്ടതിന്റെ പ്രധാന കാരണം ഹെൽമെറ്റ് തന്നെയാണെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ ചക്രം തലയിലൂടെ കയറിയിട്ടും ചിൻസ്ട്രാപ്പ് മുറുക്കി ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ അയാൾക്ക് ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണണെന്നും ചിൻ സ്ട്രാപ് കൃത്യമായിരിക്കണമെന്നും പൊലീസ് അറിയിച്ചു.
