മലപ്പുറം സ്വദേശി സുധീഷ് (25) ആണ് പിടിയിലായത്. നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ചപ്പോഴാണ് സുധീഷിനെ പൊലീസ് പിടികൂടിയത്.

കൊച്ചി: കടയുടമയുടെ പരിചയക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാര സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തുന്നയാൾ പിടിയിൽ. മലപ്പുറം സ്വദേശി സുധീഷ് (25) ആണ് പിടിയിലായത്. നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ചപ്പോഴാണ് സുധീഷിനെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ തട്ടിപ്പിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച കാലടിയിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്ന് ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ച് ഒരു ബൈക്ക് സുധീഷ് മോഷ്ടിച്ചിരുന്നു.

സമാനമായ രീതിയിൽ സംസ്ഥാനത്തെ ഒട്ടേറെ കടകളിൽ നിന്ന് സുധീഷ് പണം തട്ടിയെടുത്തിട്ടുണ്ടെന്നും പരാതികൾ ഉയർന്നിരുന്നു. കടയുടമയുടെ പരിചയക്കാരനെന്ന് കടയിലെ ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ചാണ് എറണാകുളത്തെ കാലടിയിൽ 'കൺവിൻസിംഗ് തീഫ്' സുധീഷ് തട്ടിപ്പ് നടത്തിയത്. കാലടിയിലെ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനെ കബളിപ്പിച്ചാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാലടി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മദ്യപിച്ച് വാഹനമോടിച്ച പ്രതി പിടിയിലാകുന്നത്.