Asianet News MalayalamAsianet News Malayalam

വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ബസിൽ വെച്ച് കടന്നുപിടിച്ചു; യുവാവ് പിടിയിൽ

പെൺകുട്ടിയോട് മനോജ് അപമര്യാദയായി സംസാരിക്കുകയും തോളിലും കയ്യിലും കടന്ന് പിടിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. 

bitter experience during a bus journey in Kottayam man arrested later as per the complaint afe
Author
First Published Jan 13, 2024, 5:33 AM IST

കോട്ടയം: എരുമേലിയിൽ ബസ് യാത്രയ്ക്കിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവ് പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മനോജ് ആണ് അറസ്റ്റിലായത്. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും ബസിൽ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. പെൺകുട്ടിയോട് മനോജ് അപമര്യാദയായി സംസാരിക്കുകയും തോളിലും കയ്യിലും കടന്ന് പിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി കെ. ബാബു, എസ്.ഐ സുനിൽകുമാർ ,എ.എസ്.ഐ.മാരായ സിബിമോൻ, ടൈലി മോൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കവെ വിദ്യാര്‍ത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കോട്ട: ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ കുരുക്ക് ബന്ധിച്ച് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറി‌ഞ്ഞത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സമ്മർദം സഹിക്കാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

 രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നിഹാരിക ചൊവ്വാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നതാണ്. ശിവ് വിഹാർ കോളനിയിലെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് നിഹാരിക താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് പെൺമക്കളുള്ള വീട്ടിലെ മൂത്ത മകളായിരുന്നു നിഹാരിക. അച്ഛൻ ഒരു സ്വകാര്യ ബാങ്കിലെ ഗൺമാനാണ്. ജെഇഇ പരീക്ഷയ്ക്ക് പുറമെ ഇത്തവണ 12-ാം ക്ലാസ് പരീക്ഷ വീണ്ടുമെഴുതാനും നിഹാരിക തയ്യാറെടുത്തിരുന്നു. നേരത്തെ കിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചത്. എന്നാൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവളെന്നും ദിവസും എട്ട് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരി 30, 31 തീയ്യതികളിലെ പരീക്ഷ എഴുതേണ്ടിയിരുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios