വനം വകുപ്പാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആളെ കൊന്ന ആനയെ എഴുന്നെള്ളിക്കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.
തൃശൂര്‍: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്ന ആവശ്യത്തിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. തൃശൂരില്‍ ഇന്ന് മുതൽ ബിജെപി സത്യാഗ്രഹ സമരം നടത്തും. സമരം പി.സി.ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വനം വകുപ്പാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആളെ കൊന്ന ആനയെ എഴുന്നെള്ളിക്കാന്‍ കഴിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വിലക്കു നീക്കാന്‍ തൃശൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വി.എസ്. സുനില്‍കുമാര്‍ വനം മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമേലും സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഇത് സംബന്ധിച്ച് ചർച്ചകൾ വിവിധ തലങ്ങളിൽ തുടരവേയാണ് ബിജെപി പരസ്യ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്.
