രഞ്ജുവിനെ ആഭിചാരക്രിയകൾ നടത്തുന്നതിനായി വീട്ടുകാർ തന്നെയാണ് വിളിച്ചുവരുത്തിയത് എന്നാണ് വിവരം. മറ്റൊരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ ബന്ധപ്പെടുന്നത്. എന്നാല്‍ ക്രിയകള്‍ക്കിടെ ഇയാള്‍ പെണ്‍കുട്ടിയെ ഒരു മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തി.

കൊല്ലം: ആഭിചാരക്രിയകൾക്കിടെ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുൻ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗവും പോരുവഴി പഞ്ചായത്ത് സമിതി മുൻ പ്രസിഡന്‍റുമായിരുന്ന പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതിൽ (അമ്പാടി) ടി. രഞ്ജു (52) ആണ് അടൂർ പൊലീസിന്റെ പിടിയിലായത്. ഈമാസം 10ന് നെല്ലിമുകൾ മുണ്ടപ്പള്ളി മുളമുക്കിലുള്ള പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു പീഡന ശ്രമം. അർദ്ധരാത്രിയിൽ വീട്ടുകാരുടെ സാന്നിധ്യത്തിൽ വീട്ടിൽ പ്രത്യേക പൂജകളും ആഭിചാര കർമ്മങ്ങളും നടത്തുന്നതിനിടയിലാണ് പ്രതി പെൺകുട്ടിക്ക് നേരെ അതിക്രമത്തിന് മുതിർന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രഞ്ജുവിനെ ആഭിചാരക്രിയകൾ നടത്തുന്നതിനായി വീട്ടുകാർ തന്നെയാണ് വിളിച്ചുവരുത്തിയത് എന്നാണ് വിവരം. മറ്റൊരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ ബന്ധപ്പെടുന്നത്. എന്നാല്‍ ക്രിയകള്‍ക്കിടെ ഇയാള്‍ പെണ്‍കുട്ടിയെ ഒരു മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തി. ശേഷം കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.