Asianet News MalayalamAsianet News Malayalam

ബിജെപിയുടെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് കൗണ്‍സിലർമാരുടെ പിന്തുണ; പ്രസിഡന്‍റ് പുറത്ത്

ലൈഫ് പദ്ധതിയിലടക്കം പ്രസിഡന്‍റ് ആർ സത്യഭാമ അഴിമതി കാണിച്ചു എന്നാരോപിച്ചായിരുന്നു ബിജെപിയുടെ അവിശ്വാസ പ്രമേയം. 18 അംഗങ്ങളിൽ ബിജെപിയുടെ 7 അംഗങ്ങളും 3 യുഡിഎഫ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.

bjp s confidence motion passed with support of udf at neduvathur panchayat
Author
First Published Jan 13, 2023, 1:07 PM IST

കൊല്ലം: കൊല്ലം നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ട് വന്ന അവിശ്വാസ പ്രമേയം യുഡിഎഫ് കൗണ്‍സിലർമാരുടെ പിന്തുണയോടെ പാസായി. ഇതോടെ, യുഡിഎഫ് പിന്തുണയോടെ പ്രസിഡന്‍റായ ആർ സത്യഭാമ പുറത്തായി.

18 അംഗങ്ങളിൽ ബിജെപിയുടെ 7 അംഗങ്ങളും 3 യുഡിഎഫ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. 4 ഇടതുപക്ഷ അംഗങ്ങളും 3 കോൺഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. ലൈഫ് പദ്ധതിയിലടക്കം പ്രസിഡന്‍റ് ആർ സത്യഭാമ അഴിമതി കാണിച്ചു എന്നാരോപിച്ചായിരുന്നു ബിജെപിയുടെ അവിശ്വാസ പ്രമേയം.

അവിശ്വാസപ്രമേയം പരിഗണിക്കുന്നതിന് മുമ്പ് അംഗങ്ങൾക്ക് വിപ്പ് നൽകാന്‍ ശ്രമം നടന്നുവെങ്കിലും ഇത് പരാജയപ്പെട്ടു. അവിശ്വാസപ്രമേയ ചർച്ചയ്ക്കുമുമ്പായി പ്രസിഡന്റ് രാജിവെച്ചില്ലെങ്കിൽ അനുകൂലമായി വോട്ട് ചെയ്യുമെന്ന് അംഗങ്ങൾ നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നു

 കോൺഗ്രസ്-5, കേരളാ കോൺഗ്രസ് (ജേക്കബ്ബ്‌-1), ബിജെപി.-7, സിപിഎം-2. സിപിഐ.-2 സ്വതന്ത്ര-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്രയായ സത്യഭാമ പ്രസിഡന്‍റായത്. 
.

Follow Us:
Download App:
  • android
  • ios