തിരുവനന്തപുരം: വിളപ്പിൽശാല പഞ്ചായത്ത് ഭരണം ബിജെപിക്ക്. സ്വതന്തയുടേയും ഒരു യുഡിഎഫ് അംഗത്തിന്റെയും വോട്ട് ബിജെപിക്ക് കിട്ടി. ഇതോടെയാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ബിജെപി ഭരണം പിടിച്ചത്. എൽഡിഎഫായിരുന്നു ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷി. സ്വതന്ത്രയായ ലില്ലി മോഹൻ പ്രസിഡന്റാകും.