Asianet News MalayalamAsianet News Malayalam

പട്ടാമ്പിയിൽ 2.42 കോടി രൂപയുടെ കുഴൽപണം പിടികൂടി

കല്പകഞ്ചേരി സ്വദേശി ഫാസിലിന്റെ നിർദേശപ്രകാരമാണ് കോയമ്പത്തൂരിൽ നിന്നും പണം കൊണ്ടുവരുന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
യാതൊരു വിധ രേഖകളുമില്ലാതെ കോയമ്പത്തൂരിൽ നിന്നും ഒറ്റപ്പാലം,ചെർപ്പുളശ്ശേരി, കൊപ്പം വഴി മലപ്പുറത്തേക്ക് വരുകയായിരുന്നു പണം.
 

black momey hunt in palakkad
Author
Pattambi, First Published Sep 18, 2018, 11:47 PM IST

പട്ടാമ്പി: കൊപ്പത്ത് കാറിൽ കടത്താൻ ശ്രമിച്ച 2 കോടി 42 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. സംഭവത്തിൽ മലപ്പുറം കല്പകഞ്ചേരി സ്വദേശികളായ പൊറ്റെകോടിൽ വീട്ടിൽ മുഹമ്മദ് തസ്ലീം, കിഴക്കേപുറത്ത് വീട്ടിൽ ശിഹാബുദ്ധീൻ എന്നിവരെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. 

കല്പകഞ്ചേരി സ്വദേശി ഫാസിലിന്റെ നിർദേശപ്രകാരമാണ് കോയമ്പത്തൂരിൽ നിന്നും പണം കൊണ്ടുവരുന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. യാതൊരു വിധ രേഖകളുമില്ലാതെ കോയമ്പത്തൂരിൽ നിന്നും ഒറ്റപ്പാലം,ചെർപ്പുളശ്ശേരി, കൊപ്പം വഴി മലപ്പുറത്തേക്ക് വരുകയായിരുന്നു പണം.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മുളയങ്കാവിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കാറിന്റെ ഹാൻഡ് ബ്രെക്കിന്റെ ഉള്ളിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios