മജ്ജ മാറ്റിവച്ചാല്‍ മാത്രമേ മഞ്ജുളയുടെ ജീവന്‍ നിലനിര്‍ത്താനാകൂ. ഇതുവരെ ചികിത്സയ്ക്കായി ഈ കുടുംബം 15 ലക്ഷത്തോളം രൂപ ചെലവാക്കി. തുടര്‍ന്നുള്ള ചികിത്സയ്ക്ക് ഇനിയും 40 ലക്ഷത്തോളം രൂപ ചെലവ് വരും. 

ആലപ്പുഴ: അഞ്ചും ഒമ്പതും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ കാത്തിരിപ്പാണ്, വെല്ലൂരില്‍ ചികിത്സയ്ക്ക് പോയ അമ്മ തിരിച്ചുവരുന്നതും നോക്കി. രക്താര്‍ബുദം ബാധിച്ച് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഒടമ്പള്ളി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ അധ്യാപികയായ മഞ്ജുള.

മജ്ജ മാറ്റിവച്ചാല്‍ മാത്രമേ 38കാരിയായ മഞ്ജുളയുടെ ജീവന്‍ നിലനിര്‍ത്താനാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുവരെ ചികിത്സയ്ക്കായി ഈ കുടുംബം 15 ലക്ഷത്തോളം രൂപ ചെലവാക്കി കഴിഞ്ഞു. തുടര്‍ന്നുള്ള ചികിത്സയ്ക്ക് ഇനിയും 40 ലക്ഷത്തോളം രൂപ ചിലവ് വരും. 

ഭര്‍ത്താവും അധ്യാപകനാണ്. എന്നാല്‍ ഇത്രയും തുക കണ്ടെത്താന്‍ ഇതുവരെ ഈ കുടുംബത്തിനായിട്ടില്ല. കയ്യിലുള്ളതെല്ലാം വിറ്റാലു 10 ലക്ഷത്തോളം രൂപ മാത്രമേ ഈ കുടുംബത്തിന് സംഘടിപ്പിക്കാനാകൂ.

മഞ്ജുളയുടെ സാഹയത്തിനായി മറ്റൊരു മാര്‍ഗ്ഗവും ഇവര്‍ക്ക് മുന്നിലില്ല. ഇതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. മഞ്ജുളയുടെ നില ഗുരുതരമാണെന്നും സാമ്പത്തികമായി തകര്‍ന്ന നിലയിലാണ് കുടുംബമെന്നും പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷിബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

സുമനസ്സുകള്‍ക്കായി....

SAJEESH KUMAR .K.S
A/C No. 671 963 66 724
SBI POOCHAKKAL
IFSC .SBIN0070298
Phone - 9946154893