രാമക്കൽമേടിലെ വ്യൂ പോയിന്റിൽ നിന്ന് താഴേയ്ക്കു ചാടാൻ പോകുന്നതായി ഇയാൾ അയൽവാസിയായ പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു...

ഇടുക്കി: രാമക്കൽമേട് വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നും താഴേയ്ക്കു ചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. മൃതദേഹം തമിഴ് നാട് വനമേഖലയിലെ പറയിടുക്കിൽ കണ്ടെത്തി. കുട്ടാർ സ്വദേശിയായ രാജശേഖരൻ പിള്ളയാണ് കൊക്കയിലേയ്ക്ക് ചാടിയതെന്നാണ് സൂചന. നിലവിൽ തിരുവനന്തപുരത്ത് താമസിക്കുന്ന ഇയാൾ തിങ്കളാഴ്ചയാണ് കൂട്ടാറിൽ തിരികെ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാമക്കൽമേടിലെ വ്യൂ പോയിന്റിൽ നിന്ന് താഴേയ്ക്കു ചാടാൻ പോകുന്നതായി ഇയാൾ അയൽവാസിയായ പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ.വനമേഖല തമിഴ്നാട് കോമ്പൈ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കേരള, തമിഴ്നാട് പൊലീസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ മൃതദേഹം വനമേഖലയിൽ നിന്നും പുറത്തു എത്തിയ്ക്കാനുള്ള നടപടികൾ സ്വികരിയ്ക്കും.