എറണാകുളം പറവൂർ മാട്ടുമ്മലിൽ പുഴയിൽ വീണ് കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി.മാട്ടുമ്മൽ തുരുത്ത് സ്വദേശി കുഞ്ഞൂഞ്ഞാണ് മരിച്ചത്

കൊച്ചി: എറണാകുളം പറവൂർ മാട്ടുമ്മലിൽ പുഴയിൽ വീണ് കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. മാട്ടുമ്മൽ തുരുത്ത് സ്വദേശി കുഞ്ഞൂഞ്ഞാണ് മരിച്ചത്. 73 വയസായിരുന്നു. മൂന്നു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പുഴയുടെ സമീപം മാലിന്യം കളയാൻ പോയ കുഞ്ഞൂഞ്ഞ് അബദ്ധത്തിൽ പുഴയിൽ വീണതാകാം എന്നാണ് നിഗമനം. സ്കൂബ ഡൈവേഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും, അഗ്നിരക്ഷാസേനയും നാട്ടുകാരും ദൗത്യത്തിൽ പങ്കെടുത്തു.

എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യക്ക് മേൽ സിപിഎം നേതൃത്വത്തിന്‍റെ സമ്മര്‍ദം, ഇന്ന് കീഴടങ്ങിയേക്കും

Asianet News Live | PP Divya | ADM Death | ഏഷ്യാനെറ്റ് ന്യൂസ് | By- Election | Malayalam News Live