മയ്യനാട് താന്നി സ്വദേശി ജേക്കബ് ആണ് മരിച്ചത്. പ്രദേശവാസികളാണ് കിണറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി.
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മയ്യനാട് താന്നി സ്വദേശി ജേക്കബ് (54) ആണ് മരിച്ചത്. പ്രദേശവാസികളാണ് കിണറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സ്കൂട്ടറും ആളൊഴിഞ്ഞ വീടിന് സമീപം ഉണ്ടായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി.
ആളൊഴിഞ്ഞ വീട്ടിൽ നാല് ദിവസമായി സ്കൂട്ടർ ഇരിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. പാരിപ്പളളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു. ആളൊഴിഞ്ഞ പ്രദേശത്ത് കൂട്ടം കൂടിയുള്ള മദ്യപാനം പതിവാണെന്ന് നാട്ടുകാർ പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടോ എന്നും പൊലീസ് അനേഷിക്കുന്നുണ്ട്.
