ജമുനാപ്യാരി ഇനത്തിൽ പെട്ട ഒന്നര വയസുള്ള ആടിൻ്റെ മൃതദേഹമാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കഴുത്ത് പകുതി മാത്രമായാണ് അജ്ഞാതർ അറുത്ത് മാറ്റിയത്.  

പാലക്കാട്: ചാലിശ്ശേരിയിൽ ആടിനെ കഴുത്തറത്ത് കൊന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി ചൗച്ചേരി പ്രദേശത്താണ് സംഭവം. ജമുനാപ്യാരി ഇനത്തിൽ പെട്ട ഒന്നര വയസുള്ള ആടിൻ്റെ മൃതദേഹമാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കഴുത്ത് പകുതി മാത്രമായാണ് അജ്ഞാതർ അറുത്ത് മാറ്റിയത്.

പ്രദേശവാസിയായ ഇട്ടപ്പുറത്ത് മൂസയുടെ വീടിന് മുൻവശത്തെ റോഡരികിനോട് ചേർന്നാണ് ആടിന്റെ ശരീരം കിടന്നിരുന്നത്. പുലർച്ച ആറ് മണിയോടെ വൈദ്യുത പോസ്റ്റിലെ തെരുവ് വിളക്ക് അണക്കാൻ പുറത്തിറങ്ങിയ മൂസ തന്നെയാണ് ആടിന്റെ ശരീരം ആദ്യം കാണുന്നത്. ആരാണ് ഇത് ചെയ്തതെന്നും ഇതിന് പിന്നിലെ കാരണം എന്തെന്നും തേടുകയാണ് പൊലീസ്. ചാലിശ്ശേരി പൊലീസാണ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അന്നയുടെ മരണം: 'അതീവ ആശങ്ക', സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; തൊഴിൽ മന്ത്രാലയത്തോട് റിപ്പോർട്ട് തേടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം