ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ക്വാറിലേക്ക് ചാടി യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതിനെ തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിക്കുകയായിരുന്നു

തൃശൂര്‍:തൃശൂര്‍ ചൂണ്ടൽ പന്നിശ്ശേരിയിൽ ക്വാറിയിലെ കുളത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കൂനംമൂച്ചി സ്വദേശി 23 വയസുള്ള നവീൻ സേവിയറിന്‍റെ മൃതദേഹമാണ് കുന്നംകുളം, ഗുരുവായൂർ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ തെരച്ചിൽ ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് യുവാവിനെ ക്വാറയിൽ കാണാതായത്. പന്നിശ്ശേരിയിലെ ക്വാറിക്ക് സമീപത്ത് കൂട്ടുകാരുമൊത്ത് ഇരിക്കുകയായിരുന്ന യുവാവ് നീന്താൻ വേണ്ടി ക്വാറിയിൽ ഇറങ്ങിയപ്പോഴാണ് മുങ്ങിപ്പോയത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ക്വാറിലേക്ക് ചാടി യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതിനെ തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം ഗുരുവായൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങൾ പുറത്ത്, കെട്ടിടം വാങ്ങാൻ ആവശ്യപ്പെട്ടത് 1 ലക്ഷം, അതും ഒരു മാസം മുമ്പ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates