കൊച്ചുപുരയ്ക്കൽ കടവിൽ ഫ്രാൻസിസ് എന്നയാളുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ആനയുടെ ജഡം കണ്ടത്.
കൊച്ചി: പെരുമ്പാവൂർ വേങ്ങൂരിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയുടെ ജഡം. കൊച്ചുപുരയ്ക്കൽ കടവിൽ ഫ്രാൻസിസ് എന്നയാളുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ആനയുടെ ജഡം കണ്ടത്. തൊട്ടടുത്തുള്ള ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റാണ് ആന ചത്തതെന്നാണ് സംശയം. ജഡത്തിന് ഒന്നിൽ കൂടുതൽ ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം ഉയർന്ന സാഹചര്യത്തിലാണ് പ്രദേശവാസികളും വീട്ടുകാരും ഇവിടെ പരിശോധന നടത്തിയത്. പിടിയാനയാണ് ചരിഞ്ഞത്. ആനയുടെ ജഡം കിടക്കുന്നതിന് സമീപത്തെ പ്ലാവിൽ നിന്ന് ചക്കയിടാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക്കൽ ലൈൻ പൊട്ടി ദേഹത്ത് വീണ് ഷോക്കേറ്റതാകാമെന്നാണ് നിഗമനം.
