നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം. ഫൊറൻസിക് സംഘമെത്തി വിശദ പരിശോധനകൾക്ക് ശേഷമാകും സ്ഥലത്ത് കൂടുതൽ പരിശോധന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം നാട്ടുകാർക്ക് തോന്നി. ഈ വിവരം മകളെ അറിയിക്കുന്നു. തുടർന്ന് മകൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ പൊലീസിനെ വിവരമറിയിക്കണമെന്ന് ഇടുക്കി എസ്പി അറിയിച്ചു.

കുടുംബ പ്രശ്നം ഉണ്ടായിരുന്നുവെന്ന് മേരിക്കുട്ടിയുടെ മകളുടെ ഭർത്താവ് രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എല്ലാ ദിവസവും റെജിയും സജിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്ന് രാജു പറയുന്നു. ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. സജിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് മുതൽ സജി വീട്ടിലില്ല. അമ്മയെ അന്വേഷിക്കുമ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയിരുന്നതെന്നു രാജു പറയുന്നു.

YouTube video player