ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് സ്ഫോടക ശേഖരം കണ്ടെത്തിയത്.

വയനാട്: തലപ്പുഴ മക്കിമല കൊടക്കാട് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിച്ചിട്ട ബോംബുകൾ കണ്ടെത്തി. ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് സ്ഫോടക ശേഖരം കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ബോംബ് സക്വാഡ് സ്ഥലത്തെത്തി എല്ലാം നിർവീര്യമാക്കി. വനത്തിനോട് ചേർന്ന് ഫെൻസിങ് ഉള്ളിടത്താണ് കുഴിച്ചിട്ട നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സ്ഥലത്ത് ഫെൻസിങ് പരിശോധിക്കാൻ പോയ വനം വാച്ചർമർക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. ഇടവേളകളിൽ മാവോയിസ്റ്റ് - തണ്ടർബോൾട്ട് ഏറ്റുമുട്ടൽ നടക്കുന്ന മേഖലയിലാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്