വീടുകൾ കുത്തിത്തുറന്ന് കവര്‍ച്ച, ശേഷം മുങ്ങി നടക്കും, ഒടുവിൽ വലയിലായത് പെൺ സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ.
തൃശൂർ: എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ. പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദാണ് (40) പിടിയിലായത്. തൃശൂർ റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, കാട്ടൂർ ഇൻസ്പെക്ടർ ഇ ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
ജൂലൈ ഇരുപത്തിമൂന്നാം തിയ്യതി പടിയൂർ പഞ്ചായത്തിനു സമീപമുള്ള വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നു മോഷണം നടത്തിയും അരിപ്പാലത്ത് മറ്റൊരു വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി കൊടുങ്ങല്ലൂരിൽ നിന്നാണ് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പൊലീസിന്റെ കയ്യിൽ അകപ്പെട്ടത്. ഇൻസ്പെക്ടർ ഇ ആർ ബൈജു, ക്രൈം ടീം അംഗങ്ങളായ സീനിയർ സി പി ഒ സിജി ധനേഷ്, ഇഎസ് ജീവൻ, സി പി ഒ കെഎസ് ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഒറ്റ രാത്രിയിൽ 7 കടകളിൽ മോഷണം; പൂട്ടും ഷട്ടറും തകർത്ത് കവർച്ച പരമ്പര നടന്നത് അടിമാലിയിൽ, അന്വേഷണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം